Posts

ചെറുപ്പത്തിൽ പിച്ചവെച്ച്‌ നടന്ന് തുടങ്ങിയ കാലത്ത്‌

ചെറുപ്പത്തിൽ പിച്ചവെച്ച്‌ നടന്ന് തുടങ്ങിയ കാലത്ത്‌ ജനൽകമ്പികളിൽ ചവിട്ടികയറി ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന സന്തോഷത്തിൽ പുറത്തേക്ക്‌ നോക്കി നിൽക്കാൻ ഇഷ്ടമായിരുന്നു..

😇😇😇😇😇😇😇


"അയ്യോ.. വാവേ.. വീഴുമെന്ന്"പറഞ്ഞ്‌ വീട്ടുകാരു വലിച്ചു താഴെയിറക്കി...😬😬

ഇത്തിരി കൂടി വലുതായപ്പോൾ ആർത്തുപെയ്യുന്ന മഴയിലേക്ക്‌ ഓടിയിറങ്ങി മഴ നനയുക എന്ന വലിയ മോഹത്തിൽ ഓടി മുറ്റത്തേക്കിറങ്ങി സന്തോഷിച്ചു..
😋😋😋😋

"എടാ.. അഹങ്കാരീ.. ഇങ്ങോട്ട്‌ കേറു.. പനി പിടിക്കും.."

സ്കൂളിൽ പോകുന്ന കാലത്ത്‌ റോഡരികിലൂടെ ഓടി പോകാനായിരുന്നു ഇഷ്ടമെങ്കിൽ ..

"തട്ടി വീഴും.." എന്ന് പറഞ്ഞ്‌ കയ്യിൽ മുറുകെ പിടിച്ചു..

🙂🙃🙃

സ്കൂളിന്റെ ഇടനാഴികളിലൂടെ ഓടി വന്ന് കാലുകൾ നീട്ടി തെന്നി നീങ്ങുക എന്ന സന്തോഷത്തെ സാറമ്മാർ 'തല്ലിയൊതുക്കി..'

😶😐😑😒🙄

വളർന്ന മധുര പതിനാലിൽ നിൽക്കുമ്പോൾ ക്ലാസിൽ അടുത്തിരിക്കുന്ന സുന്ദരിയുടെ കണ്ണുകളിൽ പ്രേമത്തിന്റെ കണ്ണിമാങ്ങകൾ കണ്ടുപിടിച്ചു..
വഴിയരികിൽ അവളോടൊന്ന് മിണ്ടിയപ്പോ..

😍😍😍😍😍😍😍

"നോ.. അത്‌ വേണ്ട..പ്രേമം..മാങ്ങാത്തൊലി... "
അങ്ങനെ ആ സന്തോഷവും നിലച്ചു.

😟😐😑😒…

ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ്

ഈ പൊണ്ണത്തടി കുറയ്ക്കണമെന്ന് കുടുംബഡോക്ടർ പലവട്ടം ഉപദേശിച്ചു കഴിഞ്ഞതാണ്. ആറടി രണ്ടിഞ്ചു പൊക്കവും നൂറ്റിയിരുപത്തിയാറു കിലോ ഭാരവും ആരോഗ്യ ശാസ്ത്രം അനുവദിക്കുന്ന അനുപാതത്തിലുള്ള അളവുകളല്ല. പൊണ്ണത്തടി മൂലമുണ്ടാകുന്ന ഒരു മാതിരിപ്പെട്ട എല്ലാ അസ്കിതകളും ശരീരത്തെ ബാധിച്ചു തുടങ്ങിക്കഴിഞ്ഞു. ആറുമാസങ്ങൾക്കു മുൻപാണ് ടൈപ് റ്റു ഡയബെറ്റിസ് ബാധിച്ചിട്ടുണ്ടെന്നു രക്ത പരിശോധനയിൽ കണ്ടെത്തിയത്. അമിതവണ്ണം ഈ രോഗത്തിന് ഒരു കാരണമാകാവുന്നതാണെന്ന് അന്ന് ഡോക്ടർ പറയുന്പോൾ വെറുതെ മൂളിക്കേൾക്കുക മാത്രം ചെയ്തു. കൂടാതെ രക്തസമ്മർദ്ദതോതും കൊളസ്‌ട്രോൾ അളവും ചില വർഷങ്ങളായി അനുവദനീയമായതിലും മേലെ തന്നെയാണ്. ഈയടുത്തയിടയ്ക്ക് ഷോപ്പിംഗ് മോളിൽ വെച്ച് നെഞ്ചുവേദനയനുഭവപ്പെട്ട് ആശുപത്രിയിൽ അഡ്മിറ്റായപ്പോഴാണ് ഹൃദ്രോഗവും പിടികൂടിക്കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞത്. ആഹാരനിയന്ത്രണത്തോടൊപ്പം ദിവസവും ഒരു മണിക്കൂർ നടത്തം നിർബന്ധമായും ശീലമാക്കണം എന്ന കർശനനിർദേശത്തോടെയാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. മുപ്പത്തിനാല് വയസ്സുമാത്രമുള്ള ഒരു ചെറുപ്പക്കാരന്റെ ശാരീരിക അവസ്ഥകളെക്കുറിച്ച് സ്വയം ഉണ്ടാകേണ്ട ആകുലതകൾ എന്നെയൊരിക്കലും അലട്ടിയിരുന…

ഇവരോട് ക്ഷമിക്കേണമേ

അനന്തരം അവർ അവന്റെ വസ്ത്രങ്ങൾ അഴിച്ച് ചുവന്ന മേലങ്കിയണിയിച്ചു. കൈയിൽ ഒരു കോൽ പിടിപ്പിച്ച് തലയിൽ മുൾക്കിരീടം ധരിപ്പിച്ചു... ക്രൂശിക്കുവാനുള്ള മരക്കുരിശ് ഏന്തി അവൻ ഗോൽഗോഥായിലേക്കു മുടന്തി നീങ്ങി.. ശരീരത്തിലേറ്റ പീഡനങ്ങൾ അവനെ തളർത്തിയിരുന്നു. അവൻ പലപ്പോഴും കുഴഞ്ഞു വീണു... തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഒരു കുറ്റവാളിയെപ്പോലെ അവന്റെ എതിരാളികൾ അവനെ കൂക്കി വിളിച്ചു... നിന്ദിച്ചു. അവന്റെ മേൽ തുപ്പുകയും കോലുകൊണ്ട് അവനെ അടിക്കുകയും ചെയ്തു. അവന്റെ ജീവനുവേണ്ടിയുള്ള ആർപ്പുവിളികൾ ഉച്ചത്തിലുച്ചത്തിൽ അന്തരീക്ഷത്തിൽ തുടർച്ചയായി മുഴങ്ങിക്കൊണ്ടിരുന്നു... ഒടുവിൽ അവൻ ജീവൻ വെടിയുന്നതിനു മുൻപും ഇത്രമാത്രം ഉരുവിട്ടു. "പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാൽ ഇവരോട് ക്ഷമിക്കേണമേ." ********* വിചാരണക്കാരുടെ മുൻപിൽ അവൻ നിഷ്കളങ്കമായ ചിരിയോടെ നിന്നു. “നീ മോഷ്ടിച്ചുവോ?” മുൻപിൽ നിന്നയാൾ അവനോടു ചോദിച്ചു. "എന്ന് നിങ്ങൾ തന്നെ പറയുന്നു. " “തൊണ്ടി മുതലുകൾ സൂക്ഷിച്ചിരിക്കുന്നതെവിടെ?” ഞാനെപ്പോഴും നിങ്ങളുടെ നടുവിൽ തന്ന…

ഗുരു ദക്ഷിണ

ചിണുങ്ങി കരഞ്ഞ ഇടവപ്പാതിയില്‍ മുങ്ങിപ്പോയൊരെന്‍റെ കരച്ചിലുമായി അമ്മയുടെ കയ്യും പിടിച്ച് പള്ളിക്കൂടത്തിന്‍റെ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴാണ് നാരങ്ങമിട്ടായിയുടെ മാധുര്യവുമായാ മനുഷ്യന്‍ എന്‍റെ അടുക്കലേയ്ക്ക് എത്തുന്നത്.കുഞ്ഞിളം കയ്യിലേയ്ക്ക് വച്ചുതന്ന മിട്ടായിയുടെ മറവില്‍ അമ്മയുടെ കയ്യില്‍ നിന്നെന്നെ പിടിച്ചുമാറ്റി കൊണ്ടദ്ദേഹം എനിക്ക് മുന്നില്‍ തുറന്നിട്ട്‌ തന്നത് ഇന്നേവരെ കാണാത്ത പുത്തന്‍ വാതായനങ്ങളാണ്.സ്കൂളില്‍ പേര് ചേര്‍ത്ത അന്ന് തൊട്ടേ അങ്ങേലെ കണ്ണേട്ടന്‍ പറഞ്ഞറിയാം എല്ലാ കുട്ടികളെയും സ്വന്തം മക്കളായി കാണുന്ന.. ഒരു കൂട്ടുക്കാരനെപോലെ എല്ലാ സന്തോഷത്തിലും സങ്കടത്തിലും നിഴലെന്ന പോലെ തുണയായി നില്‍ക്കുന്ന ദേവന്‍ മാഷിനെ പറ്റി. കൈകളില്‍ കോരിയെടുത്തെന്നെ ക്ലാസ്മുറിയിലേയ്ക്ക് കൊണ്ടുപോകുന്നത് കണ്ട കുട്ടികളിളുടെ മുഖഭാവത്തില്‍ നിന്നാണ് കേള്‍വികൊണ്ട് മാത്രം പരിചയമുള്ള ദേവന്മാഷായിരുന്നെന്നു ഞാന്‍ അറിയുന്നത്.  അതേ ദേവന്മാഷ് തന്നെ ഞങ്ങളുടെ ക്ലാസ് മാഷായി വന്നപ്പോള്‍ നാരങ്ങമിട്ടായിയേക്കാള്‍ മധുരമായിരുന്നു ആ നിമിഷത്തിന്.ഒപ്പം അപ്പുറത്തെ ക്ലാസിലെ കുട്ട്യോള്‍ക്ക് അസൂയയും.അവിടെ പഠിച്ച നാലുവര്‍ഷം. എന്നേയും…

ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ചില കുറുക്കുവഴികള്‍

ഏകാഗ്രതയോടെ ഒരു കാര്യം ചെയ്യുകയെന്നത് അല്പം പ്രയാസം തന്നെയാണ്. മനുഷ്യന്‍റെ ശ്രദ്ധ ഓരോ നിമിഷവും ചുറ്റുപാടുകളിലേക്ക് തിരിയുന്നതിനാല്‍ ഏകാഗ്രതക്ക് ഭംഗം വരുകയെന്നത് തികച്ചും സാധാരണമായ കാര്യമാണ്.

Read more

നല്ല സുഹൃത്തുക്കൾ

Image
ഒരാൾ ഒരു പെരുമ്പാമ്പിന്റെ കഞ്ഞിനെ വളർത്താൻ തുടങ്ങി.., ഒരു പാട് സ്നേഹിച്ച്...! അയാളോടൊപ്പം എപ്പോഴും ആ പാമ്പ് ഉണ്ടായിരിക്കും...! അത്രക്കും അടുപ്പവും സ്നേഹവും ആയിരുന്നു പാമ്പും അയാളും തമ്മിൽ...!!! കാലം കുറെ കഴിഞ്ഞു...! പാമ്പ് വളർന്ന് മുഴുത്തൊരു പെരുമ്പാമ്പ് ആയി...! അങ്ങിനെയിരിക്കമ്പോൾ പാമ്പിന് മൂന്നാല് ദിവസമായി ഒരു മന്ദത...! അത് ഭക്ഷണമൊന്നും കഴിക്കാതെ ചുരുണ്ട് കിടക്കും...! അയാൾക്കു് ആകെവിഷമമായി...! ഇത് ചത്തുപോകമോ എന്ന് ഭയന്ന് അയാൾ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി...! ഡോക്ടർ പാമ്പിനെ പരിശോധിച്ചിട്ട് അയാളോട് ചോദിച്ചു.., ""എത്ര ദിവസ്സമായി പാമ്പ് ഭക്ഷണം കഴിച്ചിട്ട്??? മൂന്നാല് ദിവസ്സമായി, അയാൾ മറുപടി പറഞ്ഞു...! ""ഇത് നിങ്ങളുടെ അടുത്ത് കിടക്കാറുണ്ടോ??? വയ്യാതായതിന് ശേഷം ഇതെന്റെ അടുത്ത് വന്ന് കിടക്കുന്നു:... ""എങ്ങിനെയാണ് പാമ്പ് നിങ്ങളുടെ അടുത്ത് കിടക്കുന്നത്??? നീളത്തിലാണ് അതെന്റെ അടുത്ത് കിടക്കുക...! അയാള്‍ ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു, ""ഈ പാമ്പിന് ഒരസുഖവും ഇല്ല...!!! ഇത് നിങ്ങളെ വിഴുങ്ങാനുള്ള ശ്രമത്തിലാണ്...!!! ഇ…

ചാർളി ചാപ്ലിന്‍

Image
ഒരിക്കൽ ചാർളി ചാപ്ലിൻ ഒരു സദസ്സിൽ ഒരു തമാശ പറഞ്ഞു അതു കേട്ടു ആളുകൾ ചിരിക്കാൻ തുടങ്ങി... ചാപ്ലിൻ അതേ തമാശ വീണ്ടും ആവർത്തിച്ചു... ഇത്തവണ കുറച്ചു ആളുകൾ മാത്രം ചിരിച്ചു... പിന്നെയും ചാപ്ലിൻ അതേ തമാശ തന്നെ പറഞ്ഞു... എന്നാൽ ഇത്തവണ ആരും ചിരിച്ചില്ല... അപ്പോൾ ചാപ്ലിൻ ഈ മനോഹരമായ വാക്കുകൾ പറഞ്ഞു. ഒരേതമാശ കേട്ടു നിങ്ങൾക്ക് വീണ്ടും വീണ്ടും ചിരിക്കാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഒരേ സങ്കടമോർത്ത്‌ വീണ്ടും വീണ്ടും കരയുന്നത്... അതുകൊണ്ട് നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കു.ജീവിതം അതു മനോഹരമാണ്... അദ്ധേഹത്തിന്റെ ഹൃദയസ്പർശിയായ 3 വാചകങ്ങൾ കേൾക്കാം. 1.ഈ ലോകത്തിൽ ഒന്നും ശാശ്വതമല്ല . നമ്മുടെ തെറ്റുകൾ പോലും... 2. എനിക്കു മഴയത്ത് നടക്കാൻ ഇഷ്ടമാണ് കാരണംഞാൻ കരഞ്ഞാലും ആരും എൻറെ കണ്ണുനീർ കാണില്ല... 3. ജീവിതത്തിലെ ഏറ്റവും പാഴ്ദിവസം അതു നമ്മൾ ചിരിക്കാത്ത ദിവസമാണ്...